KOYILANDY DIARY

The Perfect News Portal

പുതുവത്സരാഘോഷം വായനയുടെയും, അറിവിന്റെയും ആഘോഷമാക്കി വന്മുകo-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എം.എൽ.പി.സ്കൂളിൽ നടന്ന പുതുവത്സരാഘോഷം വായനയുടെയും, അറിവിന്റെയും ആഘോഷമാക്കി വിദ്യാർത്ഥികളും, അധ്യാപകരും മാതൃകയായി.
 പ്രീ-പ്രൈമറി മുതലുള്ള വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, അധ്യാപകരും അവരുടെ പുതുവത്സര സുഹൃത്തിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ടാണ് ഇവരുടെ പുതുവത്സരാഘോഷം വ്യത്യസ്ഥമാക്കിയത്.
നേരത്തെ ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറി സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമെന്ന ബഹുമതി ഇവർ സ്വന്തമാക്കിയിരുന്നു. ഈ പദ്ധതിയുടെ ചുവട് പിടിച്ച് നടന്ന ഈ പരിപാടിയിലൂടെ ലഭിച്ച പുസ്തകങ്ങൾ വിദ്യാർത്ഥികളും, അധ്യാപകരും അവരുടെ ഹോം ലൈബ്രറികളിലേക്ക് മാറ്റും.
2019 വയന വർഷാചരണo നടത്തുന്നതിന് കൂടി ഇതോടൊപ്പം തുടക്കമായിട്ടുണ്ട്. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, സ്കൂൾ ലീഡർ ഹൈഫഖദീജ,പി.കെ.അബ്ദുറഹിമാൻ, വി.ടി. ഐശ്വര്യ,പി.നൂറുൽ ഫിദ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *