KOYILANDY DIARY.COM

The Perfect News Portal

പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു

ഡെറാഡൂണ്‍: നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ആശുപത്രിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത.

ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും. മൂന്നു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രത്യേക വാര്‍ഡിലെത്തിയ ജീവനക്കാരന്‍ കുഞ്ഞിന്റെ കാല്‍ ഒടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡയപ്പര്‍ മാറ്റുന്നതിനിടെയാണ് കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്നത്. കഴിഞ്ഞമാസം 25 നാണ് കുഞ്ഞിന്റെ ജനനം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് കുഞ്ഞിനെ റൂര്‍ക്കിയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജനുവരി 28 നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. തുടര്‍ച്ചയായി കരയുകയായിരുന്ന കുഞ്ഞിന്റെ അടുത്തേക്ക് എത്തിയ ഇയാള്‍, ഡയപ്പര്‍ പരിശോധിച്ച ശേഷം കുഞ്ഞിന്റെ കാല്‍പിടിച്ച്‌ തിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കാലൊടിഞ്ഞ കാര്യം രക്ഷിതാക്കളും അറിയുന്നത്. ഇതേത്തുടര്‍ന്ന് കുട്ടികളുടെ വാര്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന ക്രൂരത പുറത്തറിയുന്നത്.
Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!