KOYILANDY DIARY

The Perfect News Portal

വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ‍സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം :  വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ‍സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 3 വര്‍ഷമായിരിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷവും. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തവും ഉപയോഗിക്കാം. വില്ലേജ് ഓഫീസുകളിലെ തിരക്ക് കണക്കിലെടുത്താണ് നടപടി. എന്‍ട്രന്‍സ് പരീക്ഷ അപേക്ഷാ ചട്ടങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *