നക്ഷത്രങ്ങള്‍ കണ്ടുനില്ക്കെ പുത്രന്റെ പുത്രന്റെ മാമോദിസ
നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ്-അലീന ദമ്ബതികളുടെ മകന് ഏതന്റെ മാമോദീസ ആയിരുന്നു. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങ് താരസമ്പന്നമായിരുന്നു.
ഏതന് അലീന അല്‍ഫോന്‍സ് പുത്രന് എന്നാണ് കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്, ദിലീപ്, സലിം കുമാര്‍, ജോജു, പ്രേമം ടീം, ജോജു, നസ്രിയ, മീനാക്ഷി ദിലീപ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മനോഹരമായി അലങ്കരിച്ച വേദി ചടങ്ങിന്റെ ആകര്‍ഷണമായി. കൂടാതെ നീലഡ്രെസ് കോഡിലാണ് അല്‍ഫോന്‍സിന്റെയും അലീനയുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്തത്.
2015 ഓഗസ്റ്റ് 22 നായിരുന്നു അല്‍ഫോന്‍സിന്റെയും അലീനയുടെയും വിവാഹം. നിര്‍മാതാവ് ആല്വിന് ആന്റണിയുടെ മകളാണ് അലീന. ഒക്ടോബര്‍ അഞ്ചിനാണ് അലീനയുടെയും അല്‍ഫോണ്‍സിന്റെയും ജീവിതത്തിലേക്ക് ഏതന് കടന്നു വന്നത്.