KOYILANDY DIARY

The Perfect News Portal

കോ​വി​ഡ് മൂ​ന്നാം​ ത​രം​ഗ പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ കോ​ഴി​ക്കോ​ട് മെഡിക്ക​ല്‍ കോ​ള​ജി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മൂ​ന്നാം​ ത​രം​ഗ പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ കോ​ഴി​ക്കോ​ട് മെഡിക്ക​ല്‍ കോ​ള​ജി​ല്‍ കൂടുതൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു. 40 ന​ഴ്സു​മാ​രെ​യും 40 ക്ലീ​നി​ങ് സ്റ്റാ​ഫി​നെ​യും ആ​റ് ഡാറ്റ എ​ന്‍​ട്രി ഓ​പ​റേ​റ്റ​ര്‍​മാ​രെ​യു​മാ​ണ് നി​യ​മി​ച്ച​ത്. താ​ല്‍​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തേ കോ​വി​ഡ് ബ്രി​ഗേ​ഡ് വ​ഴി ജോ​ലി ചെ​യ്ത​വ​രെ​യാ​ണ് അ​ഭി​മു​ഖ​ത്തി​ന് ക്ഷ​ണി​ച്ച​ത്. മ​റ്റു​ള്ള​വ​രും അ​ഭി​മു​ഖ​ത്തി​നെ​ത്തി​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. മാ​ര്‍​ച്ച്‌ 31 വ​രെ രണ്ട് മാ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ജി​ല്ല കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും ഉള്‍പ്പെ​ടെ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​യ​തോ​ടെ​യാ​ണ് നി​യ​മ​ന തീ​രു​മാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം പി.​എം.​എ​സ്.​എ​സ്.െെ​വ ഏ​റ്റെ​ടു​ത്ത് ജി​ല്ല കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​ത്. 10 മെ​ഡി​ക്ക​ല്‍ ഓഫി​സ​ര്‍​മാ​രും 140 സ്റ്റാ​ഫ് ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ 639 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് അ​ല്‍​പം കു​റ​വ് വ​ന്ന​തോ​ടെ ഒ​ക്ടോ​ബ​റി​ല്‍ എ​ല്ലാ​വ​രെ​യും പി​രി​ച്ചു​വി​ട്ടെ​ങ്കി​ലും പി​ന്നീ​ട് ആ​രെ​യും നി​യ​മി​ച്ച​തു​മി​ല്ല.

ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി കൂ​ട്ടി​യ​ത്. തി​രി​ച്ച്‌ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ കോ​വി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​ര്‍ നേ​ര​ത്തേ​ത​ന്നെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തു​താ​യി നി​യ​മി​ച്ച 70 നോ​ണ്‍ അ​ക്കാ​ദ​മി​ക് ജൂ​നി​യ​ര്‍ ​െറ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍​മാ​രി​ല്‍ 15 പേ​ര്‍ രാ​ജി​വെ​ച്ചി​രു​ന്നു. ഇ​വ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ലാ​ണ് രാ​ജി​വെ​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്‍.​എ​ച്ച്‌.​എം മു​ഖേ​ന ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​മി​ച്ച 24 സ്റ്റാ​ഫ് ന​ഴ്സു​മാ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക്കാ​യി മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ​രി​ല്‍ ചി​ല​ര്‍ ജോ​ലി​ക്കെ​ത്തി​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 250 ജീ​വ​ന​ക്കാ​രെ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ വി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കും എ​ന്‍.​എ​ച്ച്‌.​എം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍​ക്കും നേ​ര​ത്തേ ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

Leave a Reply

Your email address will not be published.