KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ് മെഹ്ഫിലെ ചായ സംഘടിപ്പിച്ചു

.
കൊയിലാണ്ടി : എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഗ്രാൻ്റ് മൗലൂദ്  മനുഷ്യരെ ചേർത്ത് നിർത്തുന്ന പ്രവർത്തനമെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ്. പ്രവാചകൻ്റെ ജീവിതം മനുഷ്യ നന്മക്ക് പ്രചോദനമാണന്നും അജയ് ബോസ് പറഞ്ഞു. കൊയിലാണ്ടിയിൽ മണ്ഡലം എസ്.വൈ.എസ് സംഘടിപ്പിച്ച മെഹ്ഫിലെ ചായ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ചടങ്ങിൽ പി. അഹമ്മദ് ദാരിമി അധ്യക്ഷനായി. 
.
.
അൻസാർ കൊല്ലം, സയ്യിദ് ഹാശിം ജിഫ്രി, എ. അസീസ്, സയ്യിദ് അൻവർ മുനഫർ, ഹാമിദ് ബാത്ത പി.സി അബ്ദുള്ള, ഹമീദ് പുതുക്കുടി സംസാരിച്ചു.കുഞ്ഞഹമ്മദ് ചേലിയ, ബഷീർ മതിരോളി, സഹീർ കുറുവങ്ങാട്, ടി മുഹമ്മദ് ഷാഫി, അബ്ദുൾ ആലം, അബ്ദുള്ള പെരുവട്ടൂർ, ഹമീദ് സീഡയമണ്ട്, കുഞ്ഞഹമ്മദ് പൂന്തേൻ  നേതൃത്വം നൽകി.  മെഹ്ഫിലെ സംഘങ്ങൾ വിവിധ മഹല്ലുകളിൽ സന്ദർശനം നടത്തി. സപ്‌തംബർ 10ന്  വലിയകത്ത് മഖാമിലും പാറപ്പള്ളി മഖാമിലും സിയാറത്ത് നൽകും. 11 ന് പതാക ഉയർത്തൽ നടക്കും, 12ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ മെഹ്ഫിലെ ഗ്രാൻ്റ് മജ്‌ലിസ് നടക്കും
Share news