KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് പള്ളി ബസ്സ്റ്റോപ്പിലുള്ള വേസ്റ്റ് ബിന്നിൽ സിറിഞ്ചുകൾ ഉപേക്ഷിച്ച നിലയില്‍

ഉള്ള്യേരി: മുണ്ടോത്ത് പള്ളി ബസ്സ്റ്റോപ്പിലെ വേസ്റ്റ് ബിന്നിൽ ഉപയോഗിച്ച സിറിഞ്ചുകളുടെ വന്‍ ശേഖരം. സാമൂഹ്യ വിരുദ്ധ – മയക്കുമരുന്നു സംഘത്തിന്‍പ്പെട്ടവര്‍ ഉപേക്ഷിച്ചതാകാന്നാണ് സാധ്യത. സ്കൂളിൽ പോകുന്ന കുട്ടികൾ ഈ സിറിഞ്ചുകൾ എടുക്കാൻ സാധ്യതയുള്ളതുകൊണ്ട് സിറിഞ്ചുകള്‍ എത്രയും പെട്ടന്ന് വേസ്റ്റ് ബിന്നിൽ നിന്ന് എടുത്തുമാറ്റമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് സാമൂഹ്യ വിരുദ്ധരുടെ ഇത്തരം ചെയ്തികള്‍ തടയണമെന്നും ആവശ്യം. പ്രദേശത്തെ ലഹരിമുക്തമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Share news