കോതമംഗലം ജി എൽ പി സ്‌കൂളിന് 1കോടി രൂപയുടെ വികസന പദ്ധതി
കൊയിലാണ്ടി: സബ് ജില്ലിയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോതമംഗലം ജി. എൽ. പി സ്കൂളിൻ്റെ കെട്ടിട നിർമാണത്തിന് പോതു വിദ്യാഭ്യാസവകുപ്പ് 1 കോടി രൂപയുടെ ഭരണാനുമതി നൽകി.1 മുതൽ 4 വരെ ക്ലാസ്സുകളിലായി 18 ഡിവിഷനുകളിലായി 516 കുട്ടികളും, പ്രി പ്രൈമറിയിൽ 6 ക്ലാസ്സുകളിലായി 169 കുട്ടികളുമാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്ഥലം എം.എൽ.എ കാനത്തിൽ ജമീല സ്കൂൾ സന്ദർശിച്ചു. പ്രധാന അദ്ധ്യാപകൻ രവി മാസ്റ്റർ, PTA പ്രസിഡണ്ട് അനിൽ കുമാർ, SMC ചെയർമാൻ പി. എം. ബിജു, MPTA പ്രസിഡണ്ട് ഷിംന, അദ്ധ്യാപകർ, വിദ്യാർഥികൾ, PTA അംഗംങ്ങൾ എന്നിവർ ചേർന്ന് MLA യെ സ്വീകരിച്ചു.
