KOYILANDY DIARY

The Perfect News Portal

ഇന്ത്യ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പദയാത്ര: നിയോജകമണ്ഡലം തല പോസ്റ്റർ പ്രചരണം ആരംഭിച്ചു

ഇന്ത്യ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പദയാത്ര: നിയോജകമണ്ഡലം തല പോസ്റ്റർ പ്രചരണം ആരംഭിച്ചു. തിക്കോടി: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 17 ന് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ജില്ലയിൽ വെച്ച് നടക്കുന്ന പദയാത്രയുടെ കൊയിലാണ്ടി നിയോജക മണ്ഡലം പോസ്റ്റർ പ്രചാരണം ജില്ലാ പ്രസിഡണ്ട് ആർ. ഷഹീൻ ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ്‌ ലാൽ, വി. പി. ദുൽഖിഫിൽ  എന്നിവർ മുഖ്യാഥിതികളായി. 

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു.
നിധിൻ പൂഴിയിൽ, സുധീഷ് പൊയിൽക്കാവ്, നീരജ് ലാൽ, അഭിനവ് കണക്കശ്ശേരി, റംഷി കാപ്പാട്, സോണിഷ രജിലേഷ്, അഡ്വ. ഷഹീർ, രതീഷ് കെ.കെ, അക്ഷയ് ബാബു, എ.കെ ജാനിബ് എന്നിവർ സംസാരിച്ചു.

മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നയിക്കുന്ന യാത്രയുടെ സമാപനം കോഴിക്കോട് ബീച്ചിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ MLA ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്, കനയ്യ കുമാർ എന്നിവർ മുഖ്യാതിഥികളാവും.Attachments area

Advertisements

Leave a Reply

Your email address will not be published. Required fields are marked *