KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
നല്ലളം കുറ്റിക്കാട്ട് പറമ്പ് അറഫാത്ത് (21) നെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ആന്തട്ട ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. യുവാവിനെ സംശയാസ്​പദമായ സാഹചര്യത്തില്‍ ഇടവഴിയിലാണ് ആദ്യം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കൈവശമുള്ളതായി അറിയുന്നത്.

തുടര്‍ന്ന് കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംലയുടെ സാന്നിധ്യത്തില്‍ പിടികൂടിയ കഞ്ചാവ് പോലീസ് അളന്നുതൂക്കി തിട്ടപ്പെടുത്തി മഹസ്സര്‍ തയ്യാറാക്കി.

സി.ഐ. കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐ. സി.കെ. രാജേഷ്, അഡീ. എസ്.ഐ. വി.എം. മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ. ഗിരീഷ്, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!