KOYILANDY DIARY

The Perfect News Portal

ഇരുചക്ര വാഹനം മോഷണം പോയതായി പരാതി

കൊയിലാണ്ടി: കുറുവങ്ങാട് ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. കുറുവങ്ങാട് ചനിയേരി സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന കറുപ്പ് നിറമുള്ള KL 56 W 4701 നമ്പർ ആക്ടീവയാണ് മോഷണം പോയത്. ഉടമ പിപി സമദ് ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിക്കാണ് ബൈക്ക് സ്കൂളിന് സമീപമുള്ള തനിമ കൂൾബാറിന് മുമ്പിൽ നിർത്തിയിട്ടതെന്ന് പാരാതിയിൽ പറയുന്നു. എന്തെങ്കിലും സൂചന ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620236 എന്ന നമ്പറിലേക്ക് ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published.