KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം കവര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വന്‍ മോഷണം. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്.

സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ നാലു കിലോമീറ്റര്‍ അകലെ ചൂനാട് പോയിരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് കിടപ്പുമുറികളിലെ അലമാരകളിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.

കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!