KOYILANDY DIARY

The Perfect News Portal

അഴുക്കു ചാലിൽ വീണ കുതിരയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന

പയ്യോളി: പുല്ലുമേയുന്നതിനിടയിൽ അഴുക്കു ചാലിൽ വീണ കുതിരയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന . തുറയൂർ പട്ടോന ബാബുവിന്റെ കുതിരയാണ് കാനയിൽ വീണത്. വടകര അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ കെ. സതീശൻ്റ നേതൃത്വത്തിലെത്തിയ സേന ഹോസും കയറും ഉപയോഗിച്ച് കുതിരയെ പുറത്തെത്തിച്ചു. രക്ഷാ പ്രവർത്തനത്തിൽ ടി. സജീവൻ, പുഷ്പരാജ്, ഒ. അനീഷ്, കെ. അനിൽ, എം.കെ. ഗംഗാധരൻ, എസ്.ഡി. സുദീപ്, പ്രജിത്ത് നാരായണൻ, ടി. അഖിൽ, രതീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.