സി.ഒ.എ. ജില്ലാ പ്രവർത്തക കൺവെൻഷൻ
കൊയിലാണ്ടി കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ.) കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ തിരുവങ്ങൂർ ഡൈൻ ഹൗസ് ഓഡിറ്റോറിയത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി അഫ്സൽ അധ്യക്ഷത വഹിച്ചു.
കെ സത്യനാഥൻ അനുശോചന പ്രമേയവും. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രാജ്മോഹൻ മാമ്പ്ര സംസ്ഥാന റിപ്പോർട്ടും, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് കെ ഗോവിന്ദൻ കെസിസിഎൽ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ ജില്ലാ റിപ്പോർട്ടും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സിഡ്കോ വെൽഫെയർ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു. ജയദേവ് കെ എസ് സ്വാഗതവും പി ശ്രീരാജ് നന്ദിയും പറഞ്ഞു.