KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വികസന സെമിനാര്‍

കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2021-22 വാര്‍ഷിക പദ്ധതിയുടെ രൂപീകരണ നടപടിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ വികസന സെമിനാര്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. മുഴുവൻ വാർഡ് സഭകളും പൂർത്തീകരിച്ചതിന് ശേഷമാണ് സെമിനാർ നടത്തിയത്. പദ്ധതിരേഖയുടെ കരട് റിപ്പോർട്ട് മുഴുവൻ അംഗങ്ങൾക്കും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ മുതിർന്ന അംഗത്തിന് രേഖ കൈമാറി. തുടർന്ന് വിവിധ മേഖലകളാക്കിതിരിച്ച് ഗ്രൂപ്പ് ചർച്ച നടത്തിയതിന്ശേഷം കൺവീനർമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഇ.കെ. അജിത്, കെ. ഷിജു, കെ.എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ പി. രത്‌നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്,  ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. സുധാകരന്‍, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *