KOYILANDY DIARY.COM

The Perfect News Portal

വെള്ളക്കാരന്റെ ഭരണ രീതിയായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്: എംഎം ഹസ്സന്‍

കുറ്റ്യാടി: കോണ്‍ഗ്രസ് ഭരണകാലത്ത് മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ പര്യാതമല്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബി.ജെ പി.സര്‍ക്കാര്‍ രാജ്യത്തെ അരാജകത്ത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നോട്ടു നിരോധനം ഇന്ത്യയിലെ സാധാരക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ പ്രയാസങ്ങള്‍ സ്ഷ്ടി ച്ചിരിക്കയാണ്. നമ്മുടെ നാട്ടിന്റെ സമ്ബദ് വ്യവസ്ഥയെ താറുമാറാക്കിയി രിക്കയാണ്. വെള്ളക്കാരന്റെ ഭരണ രീതിയായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് .

സംസ്ഥാന സര്‍ക്കാറിന്റെ ഏക ആശ്രയം മദ്യലോബികള്‍ മാത്രമാണ് എല്‍ ഡി.എഫ് ഭരണകാലത്ത് ക്രമസമാധാനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കയാണ്. മുഖ്യമന്തിക്ക് ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാന്‍ പോലും പറ്റാത്ത സ്ഥിതിതാണെന്നും കെ.പി.സി.സി.പ്രസിഡണ്ട് എം.എം ഹസ്സന്‍ കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് ക്യാമ്ബ് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

മരക്കാട്ടേരി ദാമോധരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജന: സിക്രട്ടറി എന്‍.സുബ്രമണ്യന്‍, വി.എം ചന്ദ്രന്‍ഐ.മൂസ, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.ടി ജയിംസ്, പ്രമോദ് കക്കട്ടില്‍, മoത്തില്‍ ശ്രീധരന്‍, കാവില്‍ രാധാകൃഷ്ണന്‍ ,ശ്രീജേഷ് ഊരത്ത് ‘അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ ,പടയന്‍ കുഞ്ഞമ്മ ദ്, എന്‍.വി അബ്ദുള്ള ആവോലം രാധാകൃഷ്ണന്‍ ,തേറത്ത് കുഞ്ഞികൃഷ്ണന്‍, ഇ.ആനന്ദ്, പി.പി അശോകന്‍, വി.പി.മൂസ, കെ.കെ അബ്ദുള്ള, സി.സി. സൂപ്പി എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!