KOYILANDY DIARY.COM

The Perfect News Portal

വിവാഹദിവസം ഒളിച്ചോടിയ യുവതിയെ കോടതി കാമുകനോടോപ്പം വിട്ടു

കൊയിലാണ്ടി: കാവുംവട്ടത്തു നിന്ന് വിവാഹദിവസം ഒളിച്ചോടിയ യുവതിയെ കോടതി കാമുകനോടോപ്പം വിട്ടു. തലശ്ശേരിയില്‍ നിന്ന് രജിസ്റ്റര്‍ വിവാഹം നടത്തിയ ഇരുവരെയും പയ്യോളി പോലീസ് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ താത്പര്യപ്രകാരം കോടതി കാമുകനോടൊപ്പം പോകാന്‍ അനുവദിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹപ്പന്തലില്‍ നിന്ന് കൂട്ടകാരികളുടെ സഹായത്തോടെ വീടു വിട്ടിറങ്ങിയത്. ഫോട്ടോ എടുക്കാനെന്ന വ്യാജേന കൂട്ടുകാരികള്‍ വീട്ടില്‍നിന്ന് പുറത്തിറക്കുകയും തുടര്‍ന്ന് റോഡില്‍ കാത്തുനിന്ന യുവാവുമൊത്ത് യുവതി മുങ്ങുകയുമായിരുന്നു. യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച്  കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Share news
error: Content is protected !!