KOYILANDY DIARY

The Perfect News Portal

ഫയര്‍ സ്റ്റേഷന്‍; യുവമോര്‍ച്ച നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിയാത്തതിന് എല്‍.ഡി.എഫ്. യു.ഡി.എഫ്. മുന്നണികള്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കുറ്റപ്പെടുത്തി. സ്ഥലം എം.എല്‍.എ.ക്കും നഗരസഭയ്ക്കും സംസ്ഥാന സര്‍ക്കാറിനും ഇതില്‍ പങ്കുണ്ട്. കടുത്ത അനാസ്ഥയാണ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആത്മാര്‍ഥമായ സമീപനമാണ് വേണ്ടതെന്ന് ബി.ജെ.പി. പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വായനാരി വിനോദ്, വി.കെ. ജയന്‍, കെ.വി. സുരേഷ്, വി. ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്ത എം.എല്‍.എ.ക്കെതിരെ യുവമോര്‍ച്ച നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പ്രേംജിത്ത്, അഖില്‍ പന്തലായനി, സച്ചിന്‍ ചെങ്ങോട്ടുകാവ്, അരുണ്‍, പി.കെ. അരുണ്‍, ലാലു, സംജിത്ത് എന്നിവര്‍ നേതൃത്വംനല്‍കി.