വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രവാസികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ ക്ലാസ് റൂം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. രാജൻ ഉദ്ഘാടനo ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർമ്മാണ കമ്മറ്റി കോ-ഓർഡിനേറ്ററായി മികച്ച പ്രവർത്തനം കാഴ്ചവെച്ച ടി.കെ. ശംസുദ്ദീൻ, പ്രശസ്ത ഗായിക സീനരമേശ്, ഉപജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് എന്നിവർക്ക് എ.ഇ.ഒ. ഉപഹാര സമർപ്പണവും നടത്തി.
നിർമ്മാണ കമ്മറ്റി കൺവീനർ വീക്കുറ്റിയിൽ രവി മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് മെമ്പർ മുഹമ്മദലി മുതുകുനി, വാർഡ് മെമ്പർ വി. വി. സുരേഷ്, സ്കൂൾ മാനേജർ അഫ്സത്ത് ബീവി,
മുൻ പ്രധാനാധ്യാപകൻ കെ. വിജയരാഘവൻ മാസ്റ്റർ, നിർമ്മാണ കമ്മിറ്റി കോ-ഓർഡിനേറ്റർ ടി.കെ ശംസുദ്ദീൻ, സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജ്, എം.പി.ടി.എ ചെയർപെഴ്സൺ വി.എം.സജിത, നേഴ്സറി പി.ടി.എ.പ്രസിഡന്റ് രതികമനീഷ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സീന രമേശിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.