KOYILANDY DIARY

The Perfect News Portal

കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി.സി. നദീര്‍ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റന്‍ എ.പി.മുഹമ്മദ് ബഷീര്‍, നഗരസഭാ കൌൺസിലർ വി.പി.ഇബ്രാഹിംകുട്ടി, വ്യാപാരി വ്യവസായി നേതാക്കളായ കെ.കെ. നിയാസ്, ടി.പി. ഇസ്മയില്‍, ജാഥ അംഗങ്ങളായ പി. രാജീവ്, പി.ബാബുരാജ്, വി.പി.വി. ബഷീര്‍, എം.പി. ദിലീപ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *