വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
ഡല്‍ഹി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്കാര്ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍ എന്‍.എച്ച്- 24-ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു. ഇതുകണ്ട ജഡ്ജി ഉടന്‍ തന്നെ പോലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു.
എന്‍.എച്ച് 24 ലില്‍ കൂടി കുറേ നേരം മുന്നോട്ട് പോയ ശേഷം ഡ്രൈവര്‍ കാര്‍ ഡല്‍ഹി ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഗാസിപുര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.