KOYILANDY DIARY

The Perfect News Portal

മകന്റെ വിവാഹത്തോടൊപ്പം ജാതി മത ഭേദമന്യേ ഇരുപതു യുവതീ- യുവാക്കള്‍ക്ക് കൂടി ജീവിതമൊരുക്കി മലപ്പുറം കണ്ണമംഗലം സ്വദേശി ഫൈസല്‍

മലപ്പുറം: മകന്റെ വിവാഹത്തോടൊപ്പം ജാതി മത ഭേദമന്യേ ഇരുപതു യുവതീ- യുവാക്കള്‍ക്ക് കൂടി ജീവിതമൊരുക്കി മലപ്പുറം കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് സ്വദേശി പൊറ്റയില്‍ ഫൈസല്‍ മാതൃകയായി. ജാതി-മത വര്‍ണവ്യത്യാസത്തിന്റെ പേരില്‍ കലഹം പതിവായ പുതിയ കാലത്ത് മതേതര സംഗമഭൂമിയായിക്കി മാറ്റുകയായിരുന്ന മകന്റെ വിവാഹച്ചടങ്ങ്.

രണ്ടു വര്‍ഷത്തോളമായി ഫൈസല്‍ അന്വേഷണങ്ങളിലായിരുന്നു. എല്ലാമുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങിപ്പോയ യുവതി-യുവാക്കളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മലപ്പുറം ജില്ലക്കകത്തും പുറത്തുനിന്നുമുള്ള അമ്പതോളം അപേക്ഷകളില്‍ ഇരുപതു അപേക്ഷകള്‍ പരിഗണിച്ചാണ് മംഗല്യ വേദി വീട്ടില്‍ തന്നെ ഒരുക്കിയത്.

വധുവരന്മാര്‍ക്കും അവരുടെ കൂടെയുള്ള ബന്ധുമിത്രാധികള്‍ക്ക്മടക്കം ഏഴായിരം പേര്‍ക്കാണ് ഫൈസല്‍ സദ്യ വിളമ്പി
യത്. വിവാഹിതരായ പത്തു പെണ്‍കുട്ടികള്‍ക്കും അണിയാനുള്ള ആഭരണങ്ങളും മുഴുവന്‍ വധൂവരന്മാര്‍ക്കുമുള്ള വിവാഹ വസ്ത്രങ്ങലും ഫൈസല്‍ തന്നെയാണ് നല്‍കിയത്.

Advertisements

വധൂവരന്മാരുടെ കുടുംബത്തിനു വിവാഹത്തോടനുബന്ധിച്ചുള്ള ചെലവുകള്‍ ഉള്‍പ്പെടെ നല്‍കി ആഘോഷമായി നടത്തിയ വിവാഹത്തില്‍ സമൂഹത്തിലെ നാനാതുറയിലുള്ള ആളുകള്‍ പങ്കെടുത്തു. അകലെനിന്നും ഉള്ള വധൂ വരന്മാരുടെ കുടുംബത്തിനു കിളിനക്കോട് എത്താനായി വാഹനവും ഏര്‍പ്പാട് ചെയ്തിരുന്നു.

ഈ പത്തു വിവാഹങ്ങള്‍ക്കൊപ്പം കുടുംബ നാഥന്‍ ഫൈസലിന്റെ മകന്‍ ഫഹദും കിളിനക്കോട് തന്നെയുള്ള പരേതനായ ശരീഫിന്റെ മകള്‍ ഷഹാന ഷെറിനെ തന്റെ നല്ലപാതിയായി നിക്കാഹ് ചെയ്തത്. മണികണ്ഠന്‍ – സരസ്വതി , സുന്ദര്‍രാജ് – പ്രിയങ്ക, സാദിഖുല്‍ അമീര്‍ – ശാഹിദ, അബ്ദുല്‍ റഹീം- ഷറീന, ഉക്കാസ് അലി – സുഹൈല, നൌഷാദ് അലി – ജാഷിറ, അസൈനാര്‍ – റാഷിദ, ആരിഫ് – ഫബീന, ഫാസില്‍ – സലീന, സാദിഖ് – റസ്മിയ എന്നിവരാണ് വിവാഹിതരായ ദമ്പ
തികള്‍.

നിക്കാഹിനു കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങള്‍ നേതൃത്വം നല്‍കി. മണികണ്ഠന്‍ – സരസ്വതി , സുന്ദര്‍രാജ് – പ്രിയങ്ക എന്നിവര്‍ക്ക് ഹിന്ദു മതാചാര പ്രകാരം വിവാഹം നടത്താനുള്ള വേദിയും ഒരുക്കിയിരുന്നു. ഗൂഡല്ലൂരില്‍ നിന്നെത്തിയ ഹൈന്ദവപുരോഹിതന്റെ കാര്‍മ്മികത്വത്തിലാണ് ഈ രണ്ടു വിവാഹങ്ങള്‍ നടന്നത്. വിവാഹത്തിനു ആശംസയര്‍പ്പിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, മന്ത്രി കടന്ന പള്ളി രാമചന്ദ്രന്‍, ഗൂഡല്ലൂര്‍ മര്‍കസ് പ്രിന്‍സിപ്പാള്‍ തങ്ങള്‍ ഉസ്താദ് ,

കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ, ഉബൈദുള്ള എം.എല്‍.എ., തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സാസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും എത്തി. വിവാഹ വേദിയുടെ സംഘാടനത്തിന് ഫൈസലിന്റെ സഹോദരന്മാരായ ഫിറോസ് ,കലാം, എന്നിവര്‍ നേതൃത്വം നല്‍കി. 2015 ഡിസംബറിലും ഇദ്ദേഹം ഗൂഡല്ലൂരില്‍ പതിനഞ്ചു യുവതീ യുവാക്കള്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *