KOYILANDY DIARY.COM

The Perfect News Portal

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്

ഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ ഒന്നിനാണ് കുര്യന്‍ വിരമിച്ചത്.

രാജ്യസഭയില്‍ നിലവില്‍ ബിജെപിയാണ് വലിയ ഒറ്റകക്ഷി. എന്നാല്‍ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്കു മറ്റ് മുന്നണികളുടെ പിന്തുണ കൂടി ആവശ്യമാണ്. ശിവസേനയുടെ തീരുമാനവും ബിജെപിക്ക് നിര്‍ണായകമാണ്. അടുത്തിടെ മോദി സര്‍ക്കാരിനെതിരായ വിശ്വാസവോട്ടെടുപ്പില്‍ ലോക്സഭയില്‍നിന്നും ശിവസേന വിട്ടുനിന്നിരുന്നു.

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് നീക്കം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!