KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണത്തില്‍ പുഴു: വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

മുക്കം: മണാശ്ശേരി കെ.എം.സി.ടി നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത് പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ച്‌ പ്രതിഷേധം പ്രകടിപ്പിച്ചു.

ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. ഹോസ്റ്റലില്‍നിന്ന് ലഭിക്കുന്ന നിലവാരമില്ലാത്ത ഭക്ഷണം സംബന്ധിച്ച്‌ നേരത്തേ പരാതിയുണ്ട്. ഹോസ്റ്റലില്‍ കിട്ടുന്ന വെള്ളത്തെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. ഹോസ്റ്റലില്‍ പലര്‍ക്കും ചിക്കന്‍പോക്സ് പിടിപെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും നല്ല വെള്ളവും ഭക്ഷണവും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തിയത്. തുടര്‍ന്ന് കോളേജ് പത്തു ദിവസത്തേക്ക് അടച്ചു. ഇതിനകം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!