KOYILANDY DIARY.COM

The Perfect News Portal

ഫിറ്റ്നസ് സെന്ററില്‍ വച്ച്‌ പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി സീരിയല്‍ നടി

ഫിറ്റ്നസ് സെന്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി സീരിയല്‍ നടി. നടി സ്ഥിരമായി പോകുന്ന മുംബൈയിലെ അന്ധേരിയിലുള്ള ഫിറ്റ്നസ് സെന്ററില്‍ വെച്ച്‌ ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ മുപ്പത്തിയേഴുകാരിയായ നടി വെര്‍സോവ സ്വദേശി വിശ്വനാഥ ഷെട്ടി എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

വിശ്വനാഥ ഷെട്ടി നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് നടിയുടെ പരാതി. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച്‌ സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ പറയുന്നു.

നടിയുടെ പരാതിയില്‍ അംബോലി പൊലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്നസ് സെന്ററിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!