പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരത്തിന് തീ കൊടുത്തത് കാരണം പരിസര പ്രദേശങ്ങളിൽ വിഷ പുക കലര്‍ന്നു
കുറ്റ്യാടി; കുറ്റ്യാടി- നാദാപുരം റോഡില്‍ പുതിയ ബസ് സ്റ്റാന്റ് പരിസത്ത് കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരത്തിന് ഇന്നലെ കാലത്ത് തീ കൊടുത്തത് കാരണം നഗര പരിസരങ്ങളില്‍ വിഷ പുക കലര്‍ന്നു. പരിസര പ്രദേശങ്ങളിലെ കടകളിലും വീടുകളിലും കാറ്റില്‍ പുകയെത്തിയതിനാല് പലരും കതകുകള്‍ അടച്ചിരിക്കേണ്ട സ്ഥിതിയായി.
പ്ലാസ്റ്റിക്ക് സഞ്ചികളും തെര്മോകൂളര് തുണ്ടുകളും മറ്റു മാലിന്യങ്ങളും കത്തിയതിനാല്‍ വൈകുന്നേരം വരെ കുറ്റ്യാടി ടൗണും പരിസരവുംപുകമയമായി. ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ നിര്‍മാര്‍ജന യൂനിറ്റുകളുടെ അഭാവമാണ് ടൗണില്‍ മാലിന്യങ്ങള്‍ കുമ്പാരമാവാന് കാരണം.