പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രത്തില്‍ വില്ലെഴുന്നള്ളിപ്പ്
കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രത്തില്‍ വില്ലെഴുന്നള്ളിപ്പിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി അരിയാക്കില്‍ പെരിമന ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാര്‍ഥസാരഥി ഭജന്‍ മണ്ഡലി-തിരുവങ്ങൂര്‍ അവതരിപ്പിച്ച ഭക്തിഗാന സന്ധ്യ, ജി.കെ. യദുകൃഷ്ണ നയിച്ച തായമ്പക എന്നിവ നടന്നു.
14ന് കലാലയം ശശിലേഖ ഷിനു നാട്യ ഭാരതി കോഴിക്കോട് അവതരിപ്പിക്കുന്ന നൃത്ത അര്‍ച്ചന, മിന്റ മനോജ് അവതരിപ്പിക്കുന്ന തായമ്പക, 15ന് കെ.വി.ആദര്‍ശ് അവതരിപ്പിക്കുന്ന തായമ്പക, കലാശ്രീ ഡോ. പി.രമാദേവി അവതരിപ്പിക്കുന്ന കുച്ചുപ്പുഡി-നൃത്തവിഭാവരി, പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന കലാസൗഭഗം ചുറ്റുവട്ടം, 16ന് ചെറിയ വിളക്ക് ദിവസം വിശേഷാല്‍ പഞ്ചതായമ്പക, സാമൂഹിക നാടകം കുരുത്തി, 17ന് വലിയവിളക്ക് ദിവസം നാദസ്വര കച്ചേരി, ഓട്ടന്തുള്ളല്, ശീവേലി എഴുന്നള്ളിപ്പ്, ആഘോഷവരവ്, പാണ്ടിമേളത്തോടെ തിടമ്പെഴുന്നള്ളിപ്പ്, തായമ്പക, നാടകം’മഹാരുദ്രന്’, വില്ലെഴുന്നള്ളിപ്പ്, 18ന് തുലാഭാരം എന്നിവ നടക്കും. എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും.