പിഎഫ് പെൻഷൻകാർ റീജണൽ ഓഫീസുകളിലേക്ക് മാർച്ച് നടത്തി
കോഴിക്കോട്: പിഎഫ് പെൻഷൻകാർ റീജണൽ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. കുറഞ്ഞ പെൻഷൻ ഒമ്പതിനായിരം രൂപയാക്കുക, ഡിഎ ഏർപ്പെടുത്തുക, ഹയർ ഓപ്ഷൻ കേസിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻകാരെയും മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സമരം ഡോ. എം പി പത്മനാഭൻ ഉദ്ഘാടനംചെയ്തു. ടി പി ഉണ്ണിക്കുട്ടി അധ്യക്ഷനായി. കെ രാജീവ്, വി സുകുമാരൻ നായർ, കൃഷ്ണദാസ്, ടി പി സുലൈമാൻ, എൻ വേണുനായർ, കാനങ്ങോട്ട് ഹരിദാസൻ എന്നിവർ സംസാരിച്ചു.