KOYILANDY DIARY

The Perfect News Portal

കാട്ടിലപീടികയിൽ ബേക്കറിക്ക് തീപിടിച്ചു

കൊയിലാണ്ടി: കാട്ടിലപീടികയിൽ ബേക്കറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 5 മണിയോടെയാണ് ബേക്കറിയിലെ പലഹാരകൂട്ടിനു സമീപം തീപിടുത്തമുണ്ടായത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേന ASTO പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. ബേക്കറിക്കുള്ളിലെ പാത്രങ്ങളും ജനൽഗ്ലസ്സും ഷട്ടറിനും നാശനഷ്ടമുണ്ടായി.

കൂടാതെ നാല് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ സേനാംഗങ്ങൾ പുറത്തെത്തിച്ചത് വൻ അപകടം ഒഴിവാക്കി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഗ്രേഡ്. ASTO ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജിത്ത് സി, അരുൺ എസ്, ശ്രീരാഗ് എം വി, ധീരജ്lലാൽ പി സി, നിതിൻ രാജ്, റഷീദ് കെ പി, ഹോംഗാർഡ്മാരായ രാജീവ് കെ ടി, ഓംപ്രകാ ശ് എന്നിവർ തീ അണക്കുന്നതിൽ നേതൃത്വ നൽകി.

Leave a Reply

Your email address will not be published. Required fields are marked *