KOYILANDY DIARY.COM

The Perfect News Portal

പാഠം ഒന്ന് കൃഷി പദ്ധതി ശ്രദ്ധേയമായി

കൊയിലാണ്ടി: തിക്കോടി – മൂടാടി ഡെവലപ്പ്മെന്‍റ് കമ്മിറ്റിയും (ടി.എം.ഡി.സി), തീര്‍ത്ഥ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കിയ ‘പാഠം ഒന്ന് കൃഷി’ പദ്ധതി ശ്രദ്ധേയമായി. തിക്കോടി, മൂടാടി പഞ്ചായത്തുകളിലെ മുഴുവന്‍ സ്കൂളുകളെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പാക്കിയത്. പി.ടി.എ. കമ്മിറ്റികളുടെ സഹകരണവുമുണ്ടായിരുന്നു.

വിത്തും ഗ്രോബാഗും സംഘാടകര്‍ നല്‍കി. വിത്തിടലും പരിപാലനവുമൊക്കെ വിദ്യാര്‍ഥികളും നടത്തി. മത്സരത്തില്‍ വീരവഞ്ചേരി എല്‍.പി. സ്കൂള്‍ ഒന്നാം സ്ഥാനവും, തൃക്കോട്ടൂര്‍ വെസ്റ്റ് എല്‍. പി. തിക്കോടി മാപ്പിള എല്‍.പി. സ്കൂളുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനവും ലഭിച്ചു.

ഏറ്റവുംനല്ല കുട്ടിക്കര്‍ഷകനായി പള്ളിക്കര എ.എല്‍.പി. സ്കൂളിലെ അല്‍ അമീനും കുട്ടി കൃഷിമന്ത്രിയായി തൃക്കോട്ടൂര്‍ വെസ്റ്റ് എല്‍.പി. സ്കൂളിലെ നൂറ സുല്‍ത്താനും നല്ല പി.ടി.എ. ആയി മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയല്‍ എല്‍.പി. സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി ഉദ്ഘാടനംചെയ്തു. വാര്‍ഡ് അംഗം ടി. ഖാലിദ് അധ്യക്ഷനായി. തീര്‍ത്ഥ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സത്യന്‍ ബുക്ക്‌ലാന്‍ഡ് പദ്ധതി വിശദീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!