KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊയിലാണ്ടി ബീവറേജിലേക്ക് മാർച്ച്‌ നടത്തി 

കൊയിലാണ്ടി: കൊറോണ വൈറസ്  വ്യാപനത്തിന്റെ സാഹചര്യത്തിൽ വിദേശ മദ്യശാലകളും, ബാറുകളും അടച്ചു പൂട്ടണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നിർദേശത്തെ അവഗണിച്ച് എക്സൈസ് മന്ത്രി മദ്യ ലോബികളെ സഹായിക്കുകയാണെന്ന് ആരോപിച്ചും,  വിദേശ മദ്യശാലകളും ബാറുകളും അടച്ചു പൂട്ടി ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി കൊയിലാണ്ടി ബീവറേജിലേക്ക് മാർച്ച്‌ നടത്തി. 
യൂത്ത് കോൺഗ്രസ്‌ മുൻപാർലിമെൻ്റ് സെക്രട്ടറി രജീഷ് വെങ്ങളത്തുകണ്ടി മാർച്ച്‌ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു. പി. വി വേണുഗോപാൽ, ജാനിബ് എ. കെ, റാഷിദ്‌ മുത്താമ്പി, സുർജിത് തിക്കോടി, നിതിൻ തിരുവങ്ങൂർ,.നിംനാസ് കോടിക്കൽ എന്നിവർ സംസാരിച്ചു.
മർവാൻ കാപ്പാട്, അഖിൽ മരളൂർ, ബിബിനിത് ടി, ഷിജീഷ് കെ, ജംഷി കാപ്പാട്, നിഖിൽ എൻ, റിയാസ് കൊയിലാണ്ടി, അതുൽ പി, രാഹുൽ എൻ. കെ, റഷിൻ തുവ്വപ്പാറ, ജാസിം മുത്താമ്പി, നിയാസ് പൂക്കാട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *