നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലം ശ്രീ പിഷാരികാവില്‍ ജനസാഗരം
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവില്‍ വിജയദശമി ദിവസം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. 600-ഓളം കുരുന്നകള്‍ ആദ്യാക്ഷരം കുറിച്ച എഴുത്തിനിരുത്തലില്‍ മേല്‍ശാന്തി എന്‍. നാരായണന് മൂസ്സത്, സന്തോഷ് മൂസ്സത്, കുഞ്ഞിശങ്കരന്‍ മൂസ്സത്, രമേശ് കാവില്‍, പ്രൊഫ. വിജയരാഘവന്, ഡോ.പി.കെ.ഷാജി, ഡോ. രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. അമൃത്നാഥ് നയിച്ച നാദസ്വര കച്ചേരി, സി. അശ്വിനിദേവ് നയിച്ച സംഗീത കച്ചേരി, രോഹിത് (ഹരിതം) നയിച്ച സംഗീത കച്ചേരി, ഓട്ടന്തുള്ളല് എന്നിവയും നടന്നു.