തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് 19 ബാധിച്ച് എംഎല്‍എ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ തമോനാഷ് ഘോഷ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. 24 സൗത്ത് പാര്‍ഗാനാസ് മണ്ഡലത്തിലെ എംഎല്‍എയാണ് തമോനാഷ് ഘോഷ്.
ഘോഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. ഫാല്‍റ്റയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ അദ്ദേഹം പാര്‍ട്ടി ട്രഷററുമായിരുന്നു. 35 വര്‍ഷത്തിലേറെയായി തമോനാഷ് തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും ജനങ്ങളുടെയും പാര്‍ട്ടിയുടെയും ലക്ഷത്തിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും മമത ട്വീറ്റ് ചെയ്തു.