KOYILANDY DIARY

The Perfect News Portal

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂര്‍ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.

ഷംനയുടെ മാതാവ് നല്‍കിയ പരാതിയില്‍ കൊച്ചി മരട് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *