KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവസാഗരത്തിന് ഒരു ലക്ഷം പേര്‍ അണിനിരക്കും

കോഴിക്കോട് > ആഗസ്ത് 15ന് കോഴിക്കോട് കടപ്പുറത്ത് ‘വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതക്കൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവസാഗരത്തിന് സ്വാഗതസംഘമായി. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം യുവസാഗരത്തില്‍ പങ്കെടുക്കുന്ന ലക്ഷംപേര്‍ക്ക് വേണ്ട സൌകര്യങ്ങളൊരുക്കാന്‍ തീരുമാനമെടുത്തു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ് അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി കെ പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി നിഖില്‍ പാനല്‍ അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ വി വസീഫ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് നന്ദിയും പറഞ്ഞു.

501 അംഗങ്ങള്‍ അടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (ചെയര്‍മാന്‍), കെ കെ ദിനേശന്‍, സി പി മുസാഫര്‍ അഹമ്മദ്, കെ ദാമോദരന്‍, ടി വി നിര്‍മ്മലന്‍, കെ പി മമ്മദ്കോയ (വൈസ് ചെയര്‍മാന്മാര്‍), പി നിഖില്‍ (ജനറല്‍ കണ്‍വീനര്‍), എം കെ നളിനി, രാജചന്ദ്രന്‍ (എന്‍ജിഒ യൂണിയന്‍), ലിന്റോ ജോസഫ്, കെ വിജയന്‍ (ബെഫി), കെ അഭിജേഷ് (ജോ. കണ്‍വീനര്‍മാര്‍), പി ഷിജിത്ത് (ട്രഷറര്‍).

Share news
error: Content is protected !!