KOYILANDY DIARY.COM

The Perfect News Portal

ട്വന്റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍:  ട്വന്റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന-ടെസ്റ് ക്യാപ്റ്റനായ സ്റീവ് സ്മിത്തിനു തന്നെ ടീമിനെ നയിക്കുന്ന ചുമതല നല്‍കി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചായിരുന്നു നേരത്തെ ട്വന്റി-20 നായകന്‍. ഇന്ത്യയ്ക്കെതിരായ പരമ്ബര 3-0ന് തോറ്റതോടെ ഫിഞ്ചിനെ മാറ്റി സ്മിത്തിനെ നായക സ്ഥാനത്തു കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. ഡേവിഡ് വാര്‍ണറാണ് വൈസ് ക്യാപ്റ്റന്‍വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡ്, സ്പിന്നര്‍മാരായ നഥാന്‍ ലയോണ്‍, കാമറോണ്‍ ബോയ്സ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. ടെസ്റ് കീപ്പറായിരുന്ന പീറ്റര്‍ നെവില്‍, സ്പിന്നര്‍ ആദം സാമ്ബ, ഓള്‍ റൌണ്ടര്‍ ആഷ്ടണ്‍ അഗാര്‍ എന്നിവരെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ടീം: സ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗാര്‍, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ജയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റിംഗ്സ്, ജോഷ് ഹേസില്‍വുഡ്, ഉസ്മാന്‍ കവാജ, മിച്ചല്‍ മാര്‍ഷ്, ഗ്ളെന്‍ മാക്സ്വെല്‍, പീറ്റര്‍ നെവില്‍, ആന്‍ഡ്രൂ ടൈ, ഷെയ്ന്‍ വാട്സണ്‍, ആദം സാമ്ബ.

Share news
error: Content is protected !!