KOYILANDY DIARY.COM

The Perfect News Portal

ചെമ്മീന്‍ പൊള്ളിച്ചത്

ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. കടല്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പല തരത്തിലും ചെമ്മീന്‍ തയ്യാറാക്കാം. ചെമ്മീന്‍ പൊള്ളിച്ചതാണ് ഇതില്‍ ഒരു വിഭവം. ഏറെ സ്വാദിഷ്ടമായ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ചെമ്മീന്‍-അരക്കിലോ

മുളകുപൊടി-1ടീസ്പൂണ്

Advertisements

മഞ്ഞള്‍പ്പൊടി1ടീസ്പൂണ്‍

ഉപ്പ്

ചെറുനാരങ്ങാനീര്

മസാലയ്ക്ക്

സവാള-1

തക്കാളി-പകുതി

വെളുത്തുള്ളി-1 ടീസ്പൂണ്‍

ചെറിയുള്ളി-15

പച്ചമുളക്-4

ഇഞ്ചി-1 ടീസ്പൂണ്‍

കടുക്-കാല്‍ ടീസ്പൂണ്‍

ഉലുവ-കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍

കുരുമുളകു ചതച്ചത്-അര ടീസ്പൂണ്‍

തേങ്ങാപ്പാല്‍-അരക്കപ്പ്

ഉപ്പ്

കറിവേപ്പില

ചെമ്മീനില്‍ മുളകുപൊടി, മ്ഞ്ഞള്‍പ്പൊടി. ഉപ്പ്. ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഇത് വറുത്തു കോരുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഉലുവ, കടുക് എന്നിവ പൊട്ടിയ്ക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ചെറിയുള്ളിയും തക്കാളിയും ചേര്‍ക്കണം. മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ചെമ്മീന്‍ വറുത്തതിട്ട് ഇളക്കുക. കുരുമുളകു ചതച്ചതും ചേര്‍ത്തിളക്കണം. പിന്നീട് തേങ്ങാപ്പാലൊഴിച്ചു വറ്റിയ്ക്കുക. ചാറു വറ്റി ചെമ്മീനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

 

Share news
error: Content is protected !!