KOYILANDY DIARY.COM

The Perfect News Portal

ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി

ചെമ്പൈ വൈദ്യനാഥഭാഗവതരുടെ 123ാമത് ജന്മദിനാഘോഷവും, ചെമ്പൈ  ട്രസ്റ്റിന്റെ രജത ജൂബിലിയുടെയും ഭാഗമായി ട്രസ്റ്റ് സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതോത്സവത്തിന് തുടക്കമായി.ആഘോഷ പരിപാടി സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍സാംസ്‌ക്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ ചെമ്പൈ  പുരസ്‌ക്കാരങ്ങള്‍ മൂഴിക്കുളം കെ ആര്‍ ഹരി കൃഷ്ണന് സമ്മാനിച്ചു.

ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

ചെമ്പൈ  ട്രസ്‌റ് രജതജൂബിലി പുരസ്‌ക്കാരം പ്രമുഖ കലാകാരന്മാരായ ചങ്ങനാശ്ശേരി ജയന്‍,തിരുവനന്തപുരം രാജേഷ്,ഉഡുപ്പി ശ്രീജിത്ത്,ശരണ്യ മംഗള്‍ എന്നിവരും ഏറ്റുവാങ്ങി.വിഎസ് ശിവകുമാര്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍,പാലോട് രവി,ആര്‍ക്കിടെക്‌ട് ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞ പത്തിന് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ സംഗീത പരിപാടിയും തീര്‍ത്ഥപാദ മണ്ഡപത്തില്‍ അരങ്ങേറി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!