കർഷകസംഘം സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി
കൊയിലാണ്ടി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളണ്ടിയർമാർക്ക് കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ സംഘത്തെ നയിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ. ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ. പി. കുഞ്ഞമ്മദ് കുട്ടി, പി. സി. സതീഷ് ചന്ദ്രൻ, പി. കെ. ഭരതൻ, കെ. അപ്പു മാസ്റ്റർ, ടി. വി. ദാമോദരൻ, എ.കെ. അനിൽകുമാർ, റിബിൻകൃഷ്ണ, അമൽ എന്നിവർ സംസാരിച്ചു. എം.എം. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. 23ന് സമര കേന്ദ്രത്തിൽ എത്തുന്ന സംഘം. ഷാജഹാൻ പൂരിലെ സമര കേന്ദ്രത്തിലുള്ള കേരള സംഘത്തോടൊപ്പം ചേരും. ഫിബ്രവരി നാലിന് സംഘം സമര കേന്ദ്രത്തിൽനിന്ന് മടങ്ങും. ഇതോടെ സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് വളണ്ടിയർമാർ സമര കേന്ദ്രത്തിൽ എത്തിച്ചേരും. |