KOYILANDY DIARY

The Perfect News Portal

സുഗതകുമാരി ടീച്ചറുടെ ജന്മദിനം വൃക്ഷതൈ നട്ട് ആചരിച്ചു

കൊയിലാണ്ടി: പ്രകൃതി സ്നേഹിയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ ജന്മ ദിനമായ ജനുവരി 22ന് പുളിയഞ്ചേരി യു.പി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകനായ എൻ കെ. ശ്രീനിവാസൻ വൃക്ഷതൈ നട്ട് സുഗതകുമാരി ടീച്ചറോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നല്ലൊരു അനുഭവവും പ്രചോദനവുമായി മാറി.

പി.ടി.എ പ്രസിഡണ്ട് കെ.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു എച്ച്. എം. ചാർജ്ജ് സി സുപർണ ടീച്ചർ, എം.പി.ടി.എ പ്രസിഡണ്ട്  പി.ടി. പ്രേമ, കെ.കെ. ജിഷ ടീച്ചർ, പൂർവ്വ വിദ്യാർത്ഥി ആദർശ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ റഷീദ് പുളിയഞ്ചേരി സ്വാഗതവും S.R.G കൺവീനർ  കെ.പി. റീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *