കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്ഫോടക ശേഖരം പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ആര്‍പിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായ സ്ത്രീ ചെന്നൈയില്‍ നിന്ന് തലശേരിയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.