KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ജനകീയ ഹോട്ടൽ മുത്താമ്പിയിൽ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: കേരള സർക്കാറിൻ്റെ 12 ഇനപരിപാടിയിൽ പെട്ട വിശപ്പു രഹിത നഗരത്തിൻ്റെ ഭാഗമായി 20 രൂപക്ക് ഉച്ച ഭക്ഷണം നൽകുന്ന  കൊയിലാണ്ടി നഗരസഭയിലെ മൂന്നാമത് ജനകീയ ഹോട്ടൽ നഗരസഭ കുടുoബശ്രീ നേതൃത്വത്തിൽ നടേരി മുത്താമ്പിയിൽ ആരംഭിച്ചു.

ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ കെ.പി സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷനായിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി. കവിത. മുഖ്യാതിഥിയായി. സ്ഥിരം സമിതി ചെയർമാൻമാരായ കെ.ഷിജു, ഇന്ദിര ടീച്ചർ, ഇ.കെ. അജിത്, കൗൺസിലർമാരായ എൻ.എസ്. വിഷണു, ആർ.കെ. കുമാരൻ, പ്രമോദ്,, CDS ചെയർ പേഴ്സൻമാരായ എം.പി. ഇന്ദുലേഖ, യു.കെ. റീജ, മെമ്പർ സെക്രട്ടറി എം.പി. പ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *