KOYILANDY DIARY.COM

The Perfect News Portal

കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹാന്‍ഡ് സാനറ്റൈസര്‍ വികസിപ്പിച്ചെടുത്തു

കോഴിക്കോട് : കോറോണ വൈറസ് ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹാന്‍ഡ് സാനറ്റൈസര്‍ (അണുനാശിനി) വികസിപ്പിച്ചെടുത്തു. കോവിഡ്-19 തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കൈകള്‍ ഇടവിട്ട് അണുവിമുക്തമാക്കുകയെന്നത്. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങളിലേക്ക്‌ അണുനാശിനി തയ്യാറാക്കി നല്‍കിയ ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നത്.

കൊറോണക്കെതിരേ സുരക്ഷിതമായ പ്രതിരോധമാര്‍ഗം ഉറപ്പുവരുത്താനായി വകുപ്പുമേധാവി ഡോ.ഒ.ജി. വിനയയുടെ നേതൃത്വത്തില്‍ അധ്യാപകരും എം.ഫാം. ഫാര്‍മസി പ്രാക്ടീസ് ഫാര്‍മസ്യൂട്ടിക്സ് വിഭാഗങ്ങളിലെ മുപ്പതോളം വിദ്യാര്‍ഥികളും ചേര്‍ന്നാണ് അണുനാശിനി തയ്യാറാക്കിയത്. കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയുടെ സാങ്കേതിക സഹായവും ലഭ്യമായിരുന്നു. 50 ലിറ്ററാണ് ആദ്യദിവസം ഉണ്ടാക്കിയത്. എം.സി.എച്ചിലും ഐ.എം.സി. എച്ചിലും ദിവസേന 10 ലിറ്റര്‍വീതം അണുനാശിനിയാണ് ആവശ്യമായി വരുന്നത്.

സര്‍ക്കാര്‍ ആല്‍ക്കഹോള്‍ സൗജന്യമായി നല്‍കിയാല്‍ ലിറ്ററിന് 50 രൂപ നിരക്കില്‍ സാനറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് അസി. പ്രൊഫസറും ആരോഗ്യസര്‍വകലാശാലാ സെനറ്റ് അംഗവുമായ കെ. മനോജ് പറഞ്ഞു. മെഡിക്കല്‍ കോളേജ്, എം.സി.എച്ച്‌., ഐ.എം.സി.എച്ച്‌. ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ സാനറ്റൈസര്‍ വിതരണം ചെയ്തു ഡോ.ഒ.ജി. വിനയയില്‍നിന്ന് സാനറ്റൈസര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ.കെ.ജി. സജിത്ത് കുമാര്‍, ഐ.എം.സി.എച്ച്‌. സൂപ്രണ്ട് ഡോ.സി. ശ്രീകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!