KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊയിലാണ്ടിയിൽ ചക്രസ്തംഭന സമരം നടത്തി

കൊയിലാണ്ടി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ ചക്രസ്തംഭന സമരം നടത്തി. ക്രൂഡ്ഓയിലിൻ്റെ നിലവിലെ വിലയനുസരിച്ച് ലിറ്ററിന് 16.28 രൂപയ്ക്ക് ലഭിക്കുന്ന പെട്രോളും ഡീസലും നാലു മടങ്ങ് വിലയ്ക്ക്  വിപണിയിലെത്തിച്ച് സർക്കാരുകൾ ജനങ്ങളെ കൊള്ളടിക്കുകയാണെന്ന് സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച കെപിസിസി ജനറൽ സെക്രട്ടറി  കെ. പ്രവീൺകുമാർ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, പി. ടി ഉമേന്ദ്രൻ, എം സതീഷ് കുമാർ, രജീഷ് വെങ്ങളത്തു കണ്ടി, എം. കെ സായീഷ്, റാഷിദ്‌ മുത്താമ്പി, നിതിൻ തിരുവങ്ങൂർ, അമീൻ പയ്യോളി, അനിൽ അരിക്കുളം എന്നിവർ സംസാരിച്ചു. സുദേവ് പയ്യോളി, ഷഹീർ കെ, മർവാൻ കാപ്പാട്, ജംഷി കെ, സുധീഷ് പൊയിൽക്കാവ്, റംഷി കെ, മുഹമ്മദ്‌ ഹിഷാം, അക്ഷയ് പി, അനന്തു എം പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *