കോളജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ കൊല്ലം പത്തനാപുരം സ്വദേശി സുല്ലു ജോര്‍ജാണ് (20) മരിച്ചത്.
കോളജിനു സമീപത്തെ ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു സുല്ലു. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു ബുധനാഴ്ച രാവിലെ കോളജ് അധികൃതര്‍ ഫ്ളാറ്റിലെത്തി നോക്കിയപ്പോഴാണു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ബന്ധുക്കള്‍ മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു.