കോരപ്പുഴ പാലത്തിനു സമീപം കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
എലത്തൂർ: കോരപ്പുഴ പാലത്തിനു സമീപം കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് തിരു മംഗലത്ത് മാധവന്റെ മകൻ പി. രാഗേഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മലപ്പുറത്തെ സ്വകാര്യ കമ്പനിയി ജീവനക്കാരനായ രാഗേഷ്ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു. മാതാവ്: പത്മിനി. ഭാര്യ: സജിന. മകൻ: ആദിദേവ്. സഹോദരൻ, രാകേഷ് മണാക്കി)