KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പട്ടണത്തിൽ കടകൾക്ക് തീപിടിച്ചു. വീഡിയോ കാണാം..

കൊയിലാണ്ടിയിൽ കടകൾക്ക് തീപിടിച്ചു. ഫയർഫോഴ്സെത്തി തീയണച്ചു. ആളപയാമില്ല. കൊയിലാണ്ടി ദേശീയപാതയിൽ സാംസ്ക്കാരിക നിലയത്തിന് മുൻവശമുള്ള ഹോട്ടൽ ഹോട്ടലിന് മുകളിലത്തെ നിലയിലുള്ള വക്കീൽമാരുടെ ഓഫീസുകൾക്കാണ് തീപിടുത്ത മുണ്ടായത്. വൈകീട്ട് 3 മണിയോടുകൂടിയായിരുന്നു അപകടം. തീപിടുത്തത്തിൽ കമ്പ്യൂട്ടറുകളും ഫർണ്ണിച്ചറുൾപ്പെടെ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഓഫീസിലെ ഇൻവെർട്ടറിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. പുക ഉയരുന്നത് കണ്ട താഴത്തെ ഹോട്ടലിലെ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് കുതിച്ചെത്തുകയും വെള്ളം ചീറ്റി തീ കെടുത്തുകയുമായിരുന്നു. നടേലക്കണ്ടി ശാന്തയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്.

അഡ്വക്കറ്റ് & നോട്ടറീസ് ഹാളിൽ പ്രവർത്തിക്കുന്ന റഷീദ് കൊല്ലം, ലതീഷ് മാണിക്കോത്ത്, പി.ടി ഉമേന്ദ്രൻ, ആർ സുഭാഷ് എന്നീവരുടെ വക്കീൽമാരുടെ ഓഫീസുകളാണ് ഇതിന് മുകളിൽ പ്രവർത്തിക്കുന്നത്. ഇന്ന് ഓഫീസ് അവധിയായിരുന്നു. ഓഫീസിലെ ഇൻവെർട്ടർ, കമ്പ്യൂട്ടർ മറ്റ് ഫർണ്ണിച്ചർ, സീലിംഗ് എന്നിവ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. കൂടാതെ പട്ടികയും കൈക്കോലുമുൾപ്പെടെ നശിച്ചതായാണ് അറിയുന്നത്. കക്ഷികളുടെ കേസുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളും നശിച്ചവയിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്.

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസിൻ്റെ 150 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് മുകളിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ അഗ്നിരക്ഷാസേന എത്തിയതുകൊണ്ട് മാത്രമാണ് വൻ അഗ്നിബാധയിൽ നിന്ന് ഒഴിവായത്. അല്ലെങ്കിൽ ഒരു വരിയിലുള്ശള പഴയ കെട്ടിടങ്ങൾ പൂർണ്ണമായും കത്തിച്ചാമ്പലാകുമായിരുന്നു. സ്റ്റേഷൻ അസി. ഓഫീസർ പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാൻ നേതൃത്വം നൽകിയത്. തീപടരുന്നത്കണ്ട ഉടനെ ഫയർഫോഴ്സ് സേനകൾ ഹോട്ടലിനുള്ളിലെ 3 ഗ്യാസ് സിളിണ്ടറുകൾ പുറത്തേക്ക് മാറ്റുകയായിരുന്നു.

Advertisements

കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് എസ്.ഐ. അനുപിൻ്റെ നേതൃത്വത്തിലിള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതമുൾപ്പെട നിയന്ത്രിച്ചു. കൊയിലാണ്ടി കെ.എസ്. ഇ.ബി അധികൃതരും സ്ഥലത്തെത്തി പ്രദേശത്തെ വൈദ്യതി ബന്ധം വിച്ഛേദിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *