കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഇത്തിത്താനത്ത് ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന് നായര്‍(71), ഭാര്യ സരസമ്മ (65), മകന് രാജീവ് (35) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.