KOYILANDY DIARY

The Perfect News Portal

പു.ക.സ. പുസ്തകമേളയും സാംസ്ക്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു

കൊയിലാണ്ടി: പുരോഗമനകലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാ സമ്മേളനത്തോടനുബന്ധിച്ച്  പുസ്തക മേളയും സാംസ്ക്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. ഒന്നാം തിയ്യതി ശനിയാഴ്ച  രാവിലെ  കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെ മുന്നോടിയായാണ് പുസ്തകമേളയും, സെമിനാറും സംഘടിപ്പിച്ചത്. കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന പുസ്തകോത്സവം നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

വൈകീട്ട് 5 മണിക്ക്   ദേശീയ പൗരത്വം അപരവൽക്കരണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ  പ്രമുഖ പ്രഭാഷകൻ അനിൽകുമാർ തിരുവോത്ത് മുഖ്യ പ്രഭാഷണം നടത്തി.  അഡ്വ. കെ. സത്യൻ, കന്മന ശ്രീധരൻ മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടക പ്രവർത്തകരുടെയും കലാകാരന്മാരുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സംഘപരിവാർ ശക്തികളുടെ ഫാസിസ്റ്റ് ഭീഷണിക്കെതിരായ കലാ സാംസ്‌ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മയും ഇതിനോടൊപ്പം സംഘടിപ്പിച്ചു. പരിപാടിയിൽ പു.ക.സ. മേഖലാ സെക്രട്ടറി ബേബി സുന്ദർരാജും, സഹഭാരവാഹികളും, സാംസ്ക്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *