കൊയിലാണ്ടിയിൽ എസ്. പി. സി. ക്യാമ്പിന് തുടക്കമായി
കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ വേനൽ ക്യാമ്പിന് തുടക്കമായി. ജില്ലാ നിയമസഹായ സൊസൈറ്റി സെക്രട്ടറിയും. സബ്ബ് ജഡ്ജുമായ എം. പി. ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി. ടി. എ. പ്രസിഡണ്ട് അഡ്വ: പി. പ്രശാന്ത് അദ്ധ്യക്ഷതവഹിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിന്റെ ഭാഗമായി നടന്ന ശാസ്ത്ര ക്ലാസിൽ ജൈവ വൈവിധ്യത്തെക്കുറിച്ച് നടന്ന ക്ലാസിന് കെ. ടി. ജോർജ് നേതൃത്വം കൊടുത്തു. പി. പി. ഹസ്സൻകോയ സ്വാഗതവും പി. പ്രമോദ് നന്ദിയും പറഞ്ഞു.




